ആശുപത്രിയിലേയ്ക്കുള്ള വാഹനം എത്താൻ കാത്ത് നിന്നില്ല ; ശശിധരൻ വിടവാങ്ങി : കല്ലറയിൽ റിട്ട. പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

കല്ലറ: റിട്ട. പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു.മുണ്ടാർ പുത്തൻപുരയിൽ വി ശശിധരൻ(72)ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ മുണ്ടാറിലാണ് സംഭവം.പെൻഷൻ വാങ്ങി തിരിച്ചു വന്ന ശശിധരൻ ശാരീരിക അസ്വാസ്യം ഉണ്ടായതിനാൽ
ആശുപത്രിയിൽ പോകുന്നതിനായി വാഹനം വിളിച്ച ശേഷം വീടിന് സമീപത്തുള്ള കടവിൽ നിന്ന് വാഹനത്തിന് അടുത്തേക്ക് എത്താൻ വള്ളത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisements

ഉടൻ തന്നെ സമീപവാസികൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ:ശോഭന മക്കൾ:ജിത്തു,നീതു.മരുമകൾ.ചിഞ്ചു.

Hot Topics

Related Articles