സ്‌കൂൾ വാഹനങ്ങൾക്കും സ്‌കൂളുകൾക്കും ഇനി നികുതിയില്ല: ആശ്വാസ നടപടിയുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾക്ക് ആശ്വാസം. സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവർഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.

Advertisements

കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായി ഒഴിവാക്കിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാൻ 650 കെഎസ്ആർടിസി ബസുകൾ കൂടി ഇറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ കെഎസ്ആർടിസിക്ക് 4000 ബസുകൾ ആകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ഉടൻ പൂർത്തിയാക്കുമെന്നും കുട്ടികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതൽ ആരംഭിക്കുന്നത്.
ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലാണ് ആരംഭിക്കുക. രക്ഷാകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.

Hot Topics

Related Articles