പുതുപ്പള്ളി : കെ റെയിൽ വരണം കേരളം വളരണം എന്ന മുദാവാക്യം ഉയർത്തി ഡിവൈഎഫ്ഐ കൊല്ലാട് മേഖലാ കമ്മിറ്റി കെ റെയിൽ പദ്ധതി പ്രദേശമായ കൊല്ലാട് ബോട്ട് ജെട്ടിയിൽ ജനസഭ സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റ്റി എസ് അലക്സ് അദ്ധ്യക്ഷനായി.
എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് , ഡിവൈഎഫ്ഐ ജില്ലാ ട്രഷറാർ സതീഷ് വർക്കി , ബ്ലോക്ക് സെക്രട്ടറി കെ ആർ രാഹുൽ , പ്രസിഡന്റ് അഖിൽ എം നായർ , ജില്ലാ കമ്മറ്റി അംഗം സൂര്യാ പി സുനിൽ , സി പി ഐ എം ഏരിയാ കമ്മറ്റി അംഗങ്ങളായ എ ജി രവീന്ദ്രൻ , പി സി ബെഞ്ചമിൻ , ലോക്കൽ സെക്രട്ടറി സി വി ചാക്കോ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മനു പി മോഹൻ സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ജിബിൻ ബാബു നന്ദിയും പറഞ്ഞു.