തലയോലപ്പറമ്പ് : സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. വൈക്കം മുരിയൻകുളങ്ങര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ വൈക്കം വടക്കേ നട തുണ്ടു തറയിൽ കെ ആർ ബിജു(52)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് 4.30 ഓടെ തലയോലപ്പറമ്പ് കാർണിവൽ സിനിമാശാലയ്ക്കു സമീപമായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ബിജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തു നിന്നും മുണ്ടക്കയത്തേക്കു പോകുകയായിരുന്ന ഗുരുദേവ് ബസ് വൈക്കത്തു നിന്നും തലപ്പാറ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറുടെ പേരിൽ കേസ് എടുത്തതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. സംസ്കാരം ബുധൻ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ : വിനിത, മക്കൾ കാശിനാഥ്, കൗശിക്, മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.