പുതുപ്പള്ളി പരിയാരം ഗവ. സ്കൂളിൽ എ.സി, ഹൈടെക് ക്ലാസ്സ് മുറികൾ

കോട്ടയം : പുതുപ്പള്ളി പഞ്ചായത്തിൽ പരിയാരം ഗവ. യു.പി. സ്കൂളിലെ ക്ലാസ്സ് മുറികൾ ഹൈടെക്കായി. എ.സി, ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ നിർവഹിച്ചു. സ്കൂളിന്റെ 108-ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സിജി മാത്യു അധ്യക്ഷയായി.

Advertisements

കുട്ടികളുടെ രചനാസമാഹാരം ‘ചെരാത്
സമ്മേളനത്തിൽ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ വത്സമ്മ മാണി, കോട്ടയം ഈസ്റ്റ് ബി പി സി. കെ എം സലിം, ഹെഡ്മിസ്ട്രസ് പ്രതിഭ മേരി നൈനാൻ, പി ടി എ പ്രസിഡന്റ് രജിത ഷിജു, സീനിയർ അസിസ്റ്റന്റ് മിനി മാത്യു, വിദ്യാർഥി പ്രതിനിധി രേവതി സുഭാഷ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles