എം ജി സർവകലാശാല വാർത്തകൾ അറിയാം

മാനേജർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

Advertisements

 
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്റർ, കേരള സ്റ്റാർട്ട് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച്ച് ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് ഇൻക്യുബേഷൻ മാനേജർ, അസിസ്റ്റന്റ് മാനേജർ (ബിസിനസ്), അസിസ്റ്റന്റ് മാനേജർ (ടെക്‌നോളജി) എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലൈഫ് സയൻസ് വിഷയങ്ങളിലേതെങ്കിലും ഒന്നിലുള്ള പി.എച്ച്.ഡി യോഗ്യതയും മാനേജ്‌മെന്റ് വൈദഗ്ധ്യവും സ്റ്റാർട്ടപ് സംരംഭങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും വിജയകരമായി പ്രവർത്തിപ്പിക്കുന്നതിലുമുള്ള മുൻപരിചയവും ഉള്ളവരായിരിക്കണം ഇൻക്യുബേഷൻ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർ.  കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാർ ഏജൻസികളുടെ സംരംഭകത്വവികസനത്തിനും അനുബന്ധ പ്രവർത്തനങ്ങളുടെ പ്രചരണത്തിനുമായി പരിപാടികൾ ആവിഷ്‌കരിച്ച് നടത്തുന്നതിനുള്ള മികച്ച ആശയവിനിമയ ശേഷിയും ഉണ്ടായിരിക്കണം.  അപേക്ഷകന്റെ പ്രായം 35 നും 42 നും ഇടയിലായിരിക്കണം.  നിയമിക്കപ്പെടുന്നയാൾക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ (ബിസിനസ്) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത എം.ബി.എ. യാണ്. കൂടാതെ, മാനേജ്‌മെന്റ് വൈദഗ്ധ്യവും ബിസിനസ് ഡവലപ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് എന്നവയിലും ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമെങ്കിലുമുള്ളവരായിരിക്കണം അപേക്ഷകർ.  ഇൻകുബേഷൻ / ഇന്നൊവേഷൻ സംരംഭകത്വ വികസന മേഖലകളിലുള്ള പരിചയവും ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് മാനേജർ (ടെക്‌നോളജി) തസ്തികയിലേക്ക് എഞ്ചിനീയറംഗിലുള്ള അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരെയാണ് പരിഗണിക്കുക.  കൂടാതെ മാനേജ്‌മെന്റ് മേഖലയിലുള്ള മതിയായ വൈദഗ്ധ്യവും പ്രോജക്ട് മാനേജ്‌മെന്റ്, ടെക്‌നോളജി ഡെവലപ്‌മെന്റ്, ഇന്നൊവേഷൻ – സ്റ്റാർട്ടപ്പ് സംരംഭകത്വ വികസനം തുടങ്ങിയവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം.  അസിസ്റ്റന്റ് മാനേജർ തസ്തികകൾക്കുള്ള പ്രായ പരിധി 25-32 വയസും പ്രതിമാസ പ്രതിമാസം 30,000 രൂപയുമായിരിക്കും.

താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഏപ്രിൽ 15 നകം അപേക്ഷ അയക്കണം.  വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 
പരീക്ഷാ ഫീസ്

 
രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി (2017, 2018, 2019, 2020 അഡ്മിഷൻ – റെഗുലർ / 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 29 ന് ആരംഭിക്കും.  പിഴയില്ലാതെ ഏപ്രിൽ 19 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 21 നും അപേക്ഷിക്കാം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന നാലാം വർഷ ബി.എസ്.സി. എം.എൽ.ടി. (2008 മുതലുള്ള അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.

Hot Topics

Related Articles