കനത്ത കാറ്റും മഴയും ; കൂരോപ്പട പഞ്ചായത്തിൽ വ്യാപക നാശം

കൂരോപ്പട : ചൊവ്വാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും കൂരോപ്പട പഞ്ചായത്തിൽ വിവിധയിടങ്ങളിൽ വലിയ നാശനഷ്ടം. ഏഴാം വാർഡിൽ കാവനാട്, ചെമ്പരത്തിമൂട്, തോണിപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. ബെന്നി ചുഴുകുന്നേൽ, പാലാ വിജയൻ എള്ളുകാലായിൽ, സിന്ധു പി.നായർ കൃഷ്ണവിലാസം, ജോയി ഉറുമ്പിൽ എന്നിവരുടെ വീടുകൾക്ക് മുകളിലേയ്ക്ക് മരം വീണു.

Advertisements

വീട് ഭാഗീകമായി തകർന്നു. എരുത്തുപുഴ അഞ്ചാം വാർഡിൽ ചെമ്പകപ്പടി പ്രദേശത്ത് കണ്ണ മല ഗോപിനാഥന്റെ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. വീട് പൂർണമായും നശിച്ചു.
ആറാം വാർഡിൽ നാലു പ്പാക്കൽ പി എ സ്കറിയയുടെ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗീകമായി നശിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി
ലക്ഷക്കണക്കിന് രൂപായുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. വ്യാപകമായ കൃഷി നാശവും ഉണ്ടായി.

Hot Topics

Related Articles