ഏറ്റുമാനൂരിലെ ചതുപ്പുനിലം നികത്തൽ സിപിഐ പ്രത്യക്ഷ സമരത്തിലേക്ക് ;
നികത്തലിന് പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് എന്ന് ആരോപണം


ഏറ്റുമാനൂർ : മണർകാട് – പട്ടിത്താനം ബൈപാസ് റോഡിൻ്റെ മറവിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൻ്റെ കിഴക്കേനട ഭാഗത്ത് തണ്ണീർതടം മണ്ണിട്ട് നികത്തിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രത്യക്ഷ സമരത്തിലേക്ക്.നാട്ടുകാരുടെ നിരന്തര പരാതിയുണ്ടായിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് റവന്യൂ മന്ത്രി കെ.രാജൻ നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് തണ്ണീർതടം നികത്തുന്നത് നിർത്തിവെയ്പിച്ചത്. 

Advertisements

സിപിഐ ഏറ്റുമാനൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  മണ്ണിട്ട് നികത്തിയ ഇടങ്ങളിൽ പാർട്ടി കൊടി നാട്ടി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനമായി എത്തിയ പ്രവർത്തകർ പ്രദേശത്ത് യോഗം ചേർന്നു.യോഗം സിപിഐ മണ്ഡലം സെക്രട്ടറി ബിനു ബോസ് ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി കെ.വി.പുരുഷൻ,
അഡ്വ. പ്രശാന്ത് രാജൻ, റോജൻ ജോസ്, മണി നാരായണൻ, അജയകുമാർ എസ്.,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ.ഐ.വൈ.എഫ്. നേതാക്കളായ ബിനീഷ് ജനാർദ്ദനൻ, വൈശാഖ്, മനോജ് എന്നിവർ പ്രസംഗിച്ചു. ഉദ്യോഗസ്ഥ- രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ മറവിലാണ് അഞ്ഞൂറ് ലോഡിലധികം മണ്ണിട്ട് ചതുപ്പുനിലം നികത്തിയതെന്ന് വ്യക്തമായിട്ടുള്ളതായി സിപിഐ ലോക്കൽ കമ്മറ്റി ആരോപിച്ചു. 

വ്യാജ റിപ്പോർട്ട് ചമച്ച് പണമടച്ച് ഭൂമി തരം മാറ്റാനുള്ള നടപടിയാണ് ഇപ്പോൾ ധൃതഗതിയിൽ നടന്നുവരുന്നത്. സാധ്യമായ എല്ലാ നിയമ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തി ആയത് തടസ്സപ്പെടുത്തുമെന്നും സിപിഐ പ്രവർത്തകനും ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.പ്രശാന്ത് രാജൻ പറഞ്ഞു.

2008 ലെ തണ്ണീർതട നിയമ പ്രകാരം
തണ്ണീർത്തടം  നികത്തിയ സ്ഥലം ഉടമയുടെ ചെലവിൽ തന്നെ മണ്ണ് നീക്കം ചെയ്ത് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. ബൈപാസ് റോഡ് കടന്നു പോകുന്ന തവളക്കുഴി ജംഗ്ഷനിൽ ഈ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയുള്ള ബാനർ പ്രവർത്തകർ സ്ഥാപിച്ചു. 

Hot Topics

Related Articles