കോട്ടയം കുടമാളൂർ പള്ളിയിൽ നാൽപതാം വെള്ളിയാചരണം നാളെ ; വിശദ വിവരങ്ങൾ
അറിയാം

കോട്ടയം :കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നാല്പതാം വെള്ളിയാചരണത്തോടുകൂടി വിശുദ്ധവാരത്തിന് തുടക്കമാകും.
നാല്പതാം വെള്ളി ദിനമായ നാളെ രാവിലെ 5:30AM ന് വിശുദ്ധ കുർബാന 7: 00AMന് വിശുദ്ധ കുർബാന,10:00 AM വി. കുരിശിൻ്റെ വഴി,10:30 വി.കുർബാന,11:30 വി.അൽഫോൻസാമ്മയുടെ നൊവേന

Advertisements

11:45 ന് വചന പ്രഘോഷണം 1:00 PM ന് ദിവ്യകാരുണ്യ അരാധന , 5:30 PM ന് ആഘോഷമായ വി.കുർബാന സന്ദേശം റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ തുടർന്ന് പള്ളി മൈതാനിയിൽ വി. കുരിശിന്റെ വഴി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ദേവാലയത്തിൽ എത്തുന്ന തീർത്ഥാടകർക്ക് കുമ്പസാരത്തിനുള്ള സൗകര്യവും അതോടൊപ്പം ചെറിയ പള്ളി ചുറ്റി നീന്ത നേർച്ചയും മുൾമുടി ആണി നേർച്ചയും അനുഷ്ഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം , ഫാ. അലോഷ്യസ് വല്ലാത്തറ , ഫാ.ആന്റണി തറക്കുന്നേൽ , ഫാ.ജോയൽ പുന്നശ്ശേരി കൈക്കാരൻമാർ, പീഡാനുഭവ സേവന സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുമെന്ന് പി.ആർ .ഓ അഡ്വ. സണ്ണി ജോർജ് ചാത്തകുളം അറിയിച്ചു.

Hot Topics

Related Articles