കോട്ടയം : സിപിഎം വെള്ളൂർ ലോക്കൽ കമ്മറ്റി പത്താഴക്കുഴി മലന്തിട്ട കിഴക്കേടത്തു പറമ്പിൽ കെ എൻ രാജനും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. വർഷങ്ങളായി പടുത കൊണ്ട് മറച്ച ഷെഡിൽ അന്തിയുറങ്ങിയിരുന്ന രാജനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങും.
യോഗത്തിൽ സിപിഐഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് അദ്ധ്യക്ഷനായി. വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ കൈമാറി. വെള്ളൂരിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ കൃഷ്ണൻ ആചാരിയ്ക്കുള്ള ചികിത്സാ ധനസഹായം ജില്ലാ കമ്മറ്റി അംഗം ജെയ്ക്ക് സി തോമസ് വീട്ടിലെത്തി കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏരിയാ കമ്മറ്റി അംഗങ്ങളായ ഇ കെ കുര്യൻ , കെ എൻ വിശ്വനാഥൻ, എ ജി രവീന്ദ്രൻ , കെ എസ് ഗിരീഷ് , വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കെ ഏബ്രഹാം , പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് , ലോക്കൽ കമ്മറ്റി അംഗം സി എസ് ഷിജു എന്നിവർ സംസാരിച്ചു.