പാലക്കാട്: പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ എട്ട് സംഭവങ്ങളാണ് കേരളത്തില്‍ നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കോയ എന്നയാളും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മോഷണം ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു, കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളി മാണിക് റോയ്, കോട്ടക്കലില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ സാജിദ്, ഒരു ഗര്‍ഭസ്ഥ ശിശു, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരും കേരളത്തില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരകളാണ്.