നീണ്ട 38 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം..! തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം

കോട്ടയം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സ്വന്തം സ്ഥലത്ത് കെട്ടിടം യാഥാര്‍ഥ്യമാകുകയാണ്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ തീക്കോയി പഞ്ചായത്തിനോട് ചേര്‍ന്ന് ആനയിളപ്പ്-പത്തായപ്പടി ഭാഗത്ത് രണ്ട് ഏക്കറിലധികം വരുന്ന സര്‍ക്കാര്‍ വക ഭൂമിയില്‍ ഏഴു കോടിയോളം രൂപ അനുവദിച്ചാണ് ടെക്‌നിക്കല്‍ സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്.

Advertisements

കെട്ടിടനിര്‍മ്മാണത്തോടൊപ്പം വയറിങ്,പ്ലംബിംഗ് എന്നിവ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തികളും ഒരുമിച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന കോമ്പോസിറ്റ് ടെന്‍ഡര്‍ പ്രകാരമാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
ടെണ്ടര്‍ നടപടികള്‍ക്ക് ശേഷം പരമാവധി വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് തീക്കോയി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പുതിയ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

Hot Topics

Related Articles