കൊയിലാണ്ടി: വീട്ടമ്മയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വിയ്യൂര്‍ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂടാടി വെള്ളറക്കാട് റയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഷിജിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ശിവദാസന്‍ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍, റനീഷും ഷിജിയും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷിജിയുടെ ഭര്‍ത്താവ്: ശിവദാസന്‍, മകന്‍. ആദിത്യന്‍. റിനീഷിന്റെ ഭാര്യ: പരേതയായ ബാനി രശ്മി, മകള്‍: ശ്രീമോള്‍ .