പുതുപ്പള്ളി ടെക്നിക്കൽ സ്കൂളിൽ എട്ടാം ക്ലാസ്സ് പ്രവേശനം ; അപേക്ഷകൾ സമർപ്പിക്കാം ; വിശദ വിവരങ്ങൾ അറിയാം

പുതുപ്പള്ളി : കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ടെക്നിക്കൽ സെക്കൻഡറി സ്കൂളിൽ 2022-23 അധ്യായന വർഷം എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഇപ്പോൾ 7ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ www.ihrd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

Advertisements

ഓൺ ലൈൻ ആയി അപേക്ഷിക്കുന്നവർ അപേക്ഷയുടെ പ്രിന്റൗട്ട്, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പിയോടൊപ്പം സ്കൂൾ ഓഫീസിൽ 18.04.2022 വൈകിട്ട് 3 മണിയ്ക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫാറം സ്കൂൾ ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കുന്നതാണ്.
അപേക്ഷാഫീസ് 1101- രൂപ (എസ് സി / എസ് ടി) വിദ്യാർത്ഥികൾക്ക് 55/- രൂപ) സ്കൂളിലെ
അക്കൗണ്ടിലോ സ്കൂൾ ഓഫീസിൽ പണമായോ പ്രിൻസിപ്പാളിന്റെ
പേരിൽ ഡി ഡി ആയോ അടക്കാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ് ടി / എസ് സി / ഒ ഇ സി വിഭാഗം കുട്ടികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒൻപതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 18, കൂടുതൽ വിവരങ്ങൾക്ക്
0481-2351485, 8547005013

Hot Topics

Related Articles