മാക്രമിന്റെ വെടിക്കെട്ട്: വിൻഡീസിനെ തകർത്ത് സൗത്ത് ആഫ്രിക്കയ്ക്ക് വിജയം

യുഎഇ: ട്വന്റി 20 ലോകകപ്പിൽ വിൻഡീസിന് വീണ്ടും തോൽവി. തുടർച്ചയായ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ സൗത്ത് ആഫ്രിക്കയാണ് എട്ടു വിക്കറ്റിന് തകർത്തത്. ഇതോടെ ടൂർണമെന്റിലെ ഫേവറേറ്റുകളായി എത്തിയ മുൻ ചാമ്പ്യൻമാർക്ക് അടിതെറ്റി തുടങ്ങി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് എഡ് വിൻ ലൂയിസിന്റെ (35 പന്തിൽ 56) അരസെഞ്ച്വറിയുടെ മികവിൽ 143 റണ്ണാണ് അടിച്ചു കൂട്ടിയത്. എന്നാൽ, മറുപടി ബാറ്റിംങിൽ എയ്ഡൻ മാക്രത്തിന്റെ അരസെഞ്ച്വറിയും (26 ബോളിൽ 51), വാൻഡസാറിന്റെ 51 പന്തിൽ 43 റണ്ണും കൂടി ചേർന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഉജ്വലമായ ജയം സമ്മാനിച്ചു.

Advertisements

Hot Topics

Related Articles