സ്‌പോട്സ് ഡെസ്‌ക്
മുംബൈ: ഗില്ലിന്റെ ഇന്നിംഗ്സിന് പൂർണത നൽകി തീവാത്തിയയുടെ പോരാട്ടം..! അവസാന രണ്ടു പന്തിൽ പന്ത്രണ്ട് റൺ വേണ്ടപ്പോൾ, രണ്ടു സിക്‌സറുകൾ പറത്തി മൂന്നു പന്തിൽ നിന്നും 13 റൺ നേടിയ തിവാത്തിയ ഗുജറാത്തിനെ വിജയ തീരത്ത് എത്തിച്ചു. ഇതോടെ ഐ.പി.എല്ലിൽ പരാജയം അറിയാത്ത ആദ്യ ടീമായി ഗുജറാത്ത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമായി 171 റണ്ണാണ് നേടിയത്. പഞ്ചാബിനു വേണ്ടി ശിഖർ ധവാൻ (35), ലിയാം ലിവിങ്സ്റ്റൺ (64), രാഹുൽ ചഹർ (22) എന്നിവർ മികച്ച രീതിയിൽ ബാറ്റ് വീശി. മൂന്നു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും, രണ്ടു വിക്കറ്റ് വീഴത്തിയ ദർശൻ നാൽക്കേണ്ടേയും ബൗളിംങിൽ പഞ്ചാബിനു വേണ്ടി തിളങ്ങിയപ്പോൾ, പാണ്ഡ്യയും ഷമിയും, ഫെർഗുൻസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഓപ്പണർ മാത്യു വെയ്ഡിനെ ആദ്യം തന്നെ മടക്കി പഞ്ചാബ് ബൗളർമാർ പിടിമുറുക്കിയിരുന്നു. എന്നാൽ, മറുവശത്ത് ഉറച്ചു നിന്ന ശുഭ്മാൻ ഗിൽ (96) പതിനെട്ടാം ഓവർ വരെ പഞ്ചാബിന് ഭീതി വിതച്ചിരുന്നു. സായി സുധാരസനും (35) ഹാർദിക് പാണ്ഡ്യയും (27) ഗില്ലിന് വേണ്ട പിൻതുണ നൽകി ഒപ്പം നിന്നു. ഗില്ലും, അവസാന ഓവറിൽ ഹാർദിക്കും വീണതോടെ ഗുജറാത്ത് ഒന്ന് വിറച്ചു.
അവസാന രണ്ടു പന്തിൽ 12 റൺ വേണ്ടപ്പോൾ മിന്നൽ സിക്‌സുമായി തിവാത്തിയ കളം നിറഞ്ഞു. ബൗളർമാർക്കും ഫീൽഡർമാർക്കും യാതൊരു സാധ്യതയും നൽകാതെയായിരുന്നു തിവാത്തിയയുടെ പവർഹിറ്റിംങ്. ഇതോടെ ഗുജറാത്തിന് ഉജ്വല വിജയമാണ് സ്വന്തമായത്.