ഇവിടുത്തെ കാറ്റാണ് കാറ്റ്… മല മൂടും മഞ്ഞാണ് മഞ്ഞ്..! തിരുവല്ല- മൂന്നാര്‍ യാത്രയൊരുക്കി കെഎസ്ആര്‍ടിസി; പാക്കേജും വിവരങ്ങളും അറിയാം

പത്തനംതിട്ട: തിരുവല്ല നിന്നും രണ്ടു പകലും ഒരു രാത്രിയും കെ എസ് ആര്‍ ടി സി ബസിലൊരു ഉല്ലാസയാത്ര. കെ എസ് ആര്‍ ടി സി തിരുവല്ല ഡിപ്പോയില്‍ നിന്നാണ് 08-05-2022 ‘മൂന്നാര്‍’ ഉല്ലാസയാത്ര ആരംഭിക്കുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയില്‍സ്ഥിതി ചെയുന്ന സുന്ദരമായ പര്‍വ്വത പ്രദേശമാണ് മുന്നാര്‍. എത്ര പോയാലും മതിവരാത്ത,പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നില്‍ക്കുന്നസ്ഥലം. ഇനിയും ഇനിയും പല തവണ പോകാന്‍ ആഗ്രഹിക്കുന്ന സുന്ദര ഭൂമി.

Advertisements

എവിടെ നോക്കിയാലും പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്നു അതിനൊപ്പം മനസ്സ് കുളിരുന്ന തണുപ്പും. കേരളത്തിലെ കശ്മീര്‍ എന്ന് അറിയപെടുന്ന മുന്നാര്‍ ഏതൊരു സഞ്ചാരിയുടെയും മനസുകവരുന്നിടമാണ്. ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രത്യേക ഉല്ലാസ യാത്രകള്‍ ആരംഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോകുന്ന സ്ഥലങ്ങള്‍:

ആദ്യ ദിനം:
മൂന്നാര്‍ ടീമ്യുസിയം
കുണ്ടള ഡാം
എക്കോ പോയിന്റ്
മാട്ടുപെട്ടി
ഫോട്ടോ പോയിന്റ്

രണ്ടാം ദിനം:
കാന്തല്ലൂര്‍ മറയൂര്‍
പെരുമല
ആപ്പിള്‍ സ്റ്റേഷന്‍
മൂന്നാര്‍ പാര്‍ക്ക്

ടിക്കറ്റ് നിരക്ക് 1180/- (കെ.എസ്.ആര്‍.ടി.സി എ.സി ബസ്സില്‍ ഡോര്‍മെട്രി താമസം ഉള്‍പ്പെടെ) (ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവില്‍)

അപ്പോ പോയാലോ!

കൂടുതല്‍ വിവരങ്ങള്‍ക്കും
ടിക്കറ്റ് ബുക്കിങ്ങിനും …….

തിരുവല്ല ഡിപ്പോ:

ഫോണ്‍:0469 2602945

മൊബൈല്‍ (whatsup) -9744348037
9074035832
9447566975
6238302403
9961072744
8848452016

18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
മൊബൈല്‍ – 9447071021
ലാന്‍ഡ്ലൈന്‍ – 0471-2463799

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി – (24×7)
വാട്‌സാപ്പ് – 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെല്‍
ഇമെയില്‍[email protected]

Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08

KSRTC#CMD #tvl# #Munnar

Hot Topics

Related Articles