കെ.എം. മാണി കർഷകർക്ക് എന്നും കൈത്താങ്ങ് ആയിരുന്നു : പി.ജെ. ജോസഫ്

കോട്ടയം: തന്റെ പൊതുപ്രവർത്തന കാലഘട്ടങ്ങളിൽ തനിക്ക് ലഭിച്ച അവസരങ്ങൾ ഉപയോഗിച്ച് കർഷകരെ കൈപിടിച്ചുയർത്തിയ കെ.എം. മാണി എന്നും കർഷകർക്ക് കൈത്താങ്ങ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് അഭിപ്രായപ്പെട്ടു.

Advertisements

കെ.എം. മാണിയുടെ മൂന്നാം ചരമവാർഷികദിനമായ ഇന്ന് അദ്ദേഹത്തിന്റെ കബറിടത്തിങ്കൽ പാർട്ടി നേതാക്കൾക്കൊപ്പം പുഷ്പചക്രം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന് കെ.എം. മാണി യു.ഡി.എഫിനും കേരളാ കോൺഗ്രസിനും എന്നും മാർഗ്ഗദർശിയും അഭിമാനമാണെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു.

പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ , തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസീസ് ജോർജ് , ജോണി നെല്ലൂർ, സംസ്ഥാന അഡ്വസർ ഇ.ജെ. ആഗസ്തി, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാർട്ടി നേതാക്കളായ കൊട്ടക്കര പൊന്നച്ചൻ, വിക്ടർ ടി തോമസ്, ഗ്രേസമ്മ മാത്യു, എം.പി.ജോസഫ്, വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്, ജെയ്സൺ ജോസഫ്, തോമസ് ഉഴുന്നാലിൽ, സന്തോഷ് കാവുകാട്ട്, ജേക്കബ് എബ്രാഹം, ജോർജ് പുളിങ്കാട് , മത്തച്ചൻ പുതിയിടത്തുചാലിൽ, എബ്രാഹം തോമസ്, തങ്കച്ചൻ മണ്ണുശേരി, ബിനു ചെങ്ങളം, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ബാബു മുകാലാ,നോയൽ ലൂക്ക് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles