ചങ്ങനാശ്ശേരി പെരുന്ന ശിവാനന്ദ പുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം : കാണിക്കവഞ്ചി തകർത്ത് പണം കവർന്നു

ചങ്ങനാശേരി: കാണിക്കവഞ്ചി തകർത്ത് മോഷണം. എസ് എൻ ഡി പി ചങ്ങനാശേരി യൂണിയന്റെ കീഴിലുള്ള 60-ാം നമ്പർ പെരുന്ന ശാഖാ വക ശിവാനന്ദപുരം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നത്. ഞായറാഴ്ച്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
ശാന്തി മഠത്തിന് സമീപത്തായുള്ള പ്രധാന ശ്രീകോവിലിനു മുൻപിലെ കാണിക്കവഞ്ചിയിലെ പണമാണ് നഷ്ടമായത്.

Advertisements

പൂട്ട് തല്ലി തകർത്ത നിലയിലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ശ്രീകോവിൽ തുറക്കാനെത്തിയപ്പോഴാണ് ശാന്തി കാണിക്കവഞ്ചി തകർന്ന നിലയിൽ കണ്ടത്. തുടർന്ന് യൂണിയൻ ഭാരവാഹികൾ സ്ഥലത്തെത്തി ചങ്ങനാശേരി പൊലീസിൽ വിവരമറിയിച്ചു. കാണിക്കവഞ്ചിയിൽ നിന്നും 5000ത്തോളം രൂപ നഷ്ടമായാതായി കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിലെ സി സി റ്റി വി ദൃശ്യങ്ങളടക്കം ചങ്ങനാശേരി സി ഐക്ക് നൽകി പരാതി നൽകിയതായും പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതായും യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പറഞ്ഞു. ഒന്നേകാൽ വർഷം മുൻപ് ക്ഷേത്രത്തിൽ നിന്നും രണ്ട് ഉരുളികളും മോഷണം പോയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.