കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനവും കേട്ട് കെ.വി തോമസിനെ തല്ലാന്‍ വരാന്‍ ധൈര്യമുളള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ കാണട്ടെയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു എം.വി ജയരാജന്റെ വെല്ലുവിളി.
കണ്ണൂരില്‍ കെ.വി തോമസ് സുരക്ഷിതനായിരിക്കും. അദ്ദേഹത്തിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കെ.വി തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കുമെന്ന് എ.കെ ബാലന് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ. സുധാകരന്റെ ഈ നിലപാട് കോണ്‍ഗ്രസുകാര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നും ബാലന് പറഞ്ഞു. കോണ്‍ഗ്രസ്സ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിനോടുള്ള പാര്‍ട്ടി സമീപനമെന്നും എ.കെ ബാലന് വ്യക്തമാക്കി.