കോട്ടയം: കുറിച്ചിയിലെ ലോഡ്ജ് മുറിയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശിയും എ.ആർ ക്യാമ്പിലെ എ.എസ്.ഐയുമായ മധുസൂധനൻ നായർ (വൈദ്യർ മധു -53)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസത്തോളമായി ഇദ്ദേഹം ഈ ലോഡ്ജിലാണ് താമസിച്ചിരുന്നത്.
ഇന്നു രാവിലെ മുറിയിൽ നിന്നും അനക്കം കേൾക്കാതെ വന്നതിനെ തുടർന്നു സമീപ വാസികൾ എത്തി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മുറിയിലുള്ളവർ വിവരം അറിയിച്ചതിനെ തുടർന്നു സ്ഥലത്ത് എത്തി ചിങ്ങവനം പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.