തിരുവനന്തപുരം: വിഷുക്കാലം ആസ്വാദ്യകരമാക്കാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ പ്രത്യേക വിലക്കുറവില്‍ വിഷു കോമ്പോ കിറ്റ് അവതരിപ്പിക്കുന്നു.
മില്‍മയുടെ പേട, പാലട, നെയ്യ്, ഒരു ലിറ്റര്‍ ചോക്കളേറ്റ് / ബട്ടര്‍ സ് ക്കോച്ച് ഐസ്ക്രീം എന്നിവ അടങ്ങിയ 538 രൂപ വിലയുള്ള കിറ്റ് 450 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏപ്രില്‍ 13,14,15 തിയതികളിലാണ് വിഷു കോമ്പോ കിറ്റുകളുടെ വില്‍പ്പന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മില്‍മയുടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഡെയറികളോട് ചേര്‍ന്നുളള മില്‍മ സ്റ്റാളുകളിലും തിരുവനന്തപുരം ജില്ലയില്‍ മില്‍മ നേരിട്ടുനടത്തുന്ന സ്റ്റാച്യു, പട്ടം, തെക്കേകോട്ട, തൈക്കാട്, പൂജപ്പുര, കവടിയാര്‍, ശാസ്തമംഗലം, വേളി, കണ്ടള സ്റ്റാളുകള്‍ വഴിയും മില്‍മ കോമ്പോ കിറ്റ് ലഭിക്കും.