കറുകച്ചാൽ : നെടുംകുന്നം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ തൊട്ടിക്കൽ പ്രദേശത്ത് തൊട്ടിക്കൽ റീന അനിയൻ കുഞ്ഞിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇടിഞ്ഞു വീണത്.
തിങ്കളാഴ്ച്ച രാവിലെ ഏഴു മണിയൊടെയായിരുന്നു സംഭവം.
കഴിഞ്ഞ ഏതാനും ദിവസമായി ഉച്ചക്ക് ശേഷം നെടുംകുന്നത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
രണ്ടു മുറിയും, അടുക്കളയും ഹാളും തിണ്ണയുമുള്ള വീട് നിർമ്മിച്ചിരുന്നത് വെട്ടുകല്ലും, സിമിൻ്റ് കട്ടയും ഉപയോഗിച്ചാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശക്തമായ മഴയിൽ ഭിത്തിവഴി വെള്ളം ഇറങ്ങിയതാണ് അപകട കാരണം എന്നു കരുതുന്നു.വീടിൻ്റെ മേൽക്കുരയും, ഭിത്തികളും പൂർണ്ണമായി തകർന്നു.
റീനയും, ഭർത്താവും, മകളും, ഭർത്തൃപിതാവും അടങ്ങുന്ന നാലംഗ കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്.
വീടു തകർന്ന് വീണ സമയത്ത് നാലു പേരും മറ്റത്തും മറ്റും ആയതിനാൽ ആളപായം ഒഴിവായി.
അപകടത്തിൽ ടി വി ,അലമാര, പാത്രങ്ങൾ അടക്കമുള്ള ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.