വാകത്താനം : കൂത്താട്ടുകുളം പുതുവയലിൽ ടോറസ് ബൈക്കിൽ ഇടിച്ചു
മരണപ്പെട്ട ബൈക്ക് യാത്രികൻ റോബിന്റെ (28) മൃതദേഹം വാകത്താനം ചെരുവുകന്നു അഞ്ചേരി സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.
മാർച്ച് പത്തൊൻപതിനായിരുന്നു റോബിന്റെ വിവാഹം. വിവാഹവീട് ഒരു മാസം തികയുന്നതിനു മുൻപ് വിലാപ വീടായതിന്റെ വേദനയിലാണ് നാട്. വിവാഹം കഴിഞ്ഞു ഇരുപത്തിരണ്ടു ദിവസത്തിനുള്ളിൽ പ്രിയതമനെ നഷ്ടപ്പെട്ട റോബിന്റെ ഭാര്യ ബീതുവിനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുഹൃത്തുക്കളും സഹപ്രവർത്തരും ബന്ധുക്കളും അടങ്ങുന്ന ജനാവലി സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
പെരുമ്പാവൂർ വളയൻചിറങ്ങര യൂണിപവർ കമ്പനിയിൽ ടെക്നിഷനായ റോബിൻ ജോലികഴിഞ്ഞു മടങ്ങി വരുമ്പോളാണ് അപകടത്തിൽപ്പെട്ടത്.
ഉമ്മൻചാണ്ടി എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ജില്ലാ പഞ്ചായത്ത് അംഗം നെബു ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ചെറിയാൻ, പഞ്ചായത്ത് അംഗം ഗീത രാധാകൃഷ്ണൻ,
സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി രാജീവ് ജോൺ, ഏരിയ കമ്മറ്റി അംഗം സാബു മരങ്ങാട്, തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
അച്ഛൻ : യോഹന്നാൻ (കുഞ്ഞുമോൻ) അമ്മ : അന്നമ്മ യോഹന്നാൻ
ഏകസാഹോദരി : പ്രിൻസി
സഹോദരി ഭർത്താവ് : ഫിലിപ്പ് ( നെടുമണ്ണി)