ഡല്‍ഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞു. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗം സമിതിയാകും അന്വേഷണം നടത്തുക. ജസ്റ്റിസ് ആര്‍ വി. രവീന്ദ്രനാകും സമിതി അധ്യക്ഷന്‍. ഏഴ് വിഷയങ്ങള്‍ സമിതി പരിശോധിക്കും.
വിദേശ ഏജന്‍സി ഇന്ത്യയില്‍ നിരീക്ഷണം നടത്തുന്നുവെങ്കില്‍ അത് ഗുരുതരമാണ്. മൗലികാവകാശങ്ങളിലേക്ക് കടന്ന് കയറി നിയന്ത്രണം വേണ്ട. വിവരസാങ്കേതിക വിദ്യ വളരുമ്പോഴും സ്വകാര്യത പ്രധാനമാണ്. ഹര്‍ജിക്കാരില്‍ പലരും ഫോണ്‍ ചോര്‍ത്തലിന്റെ നേരിട്ടുള്ള ഇരകളാണ്. ജനാധിപത്യത്തില്‍ വ്യക്തിയുടെ സ്വകാര്യത പ്രധാനമാണ്. എല്ലാ നിയന്ത്രണങ്ങളും ഭരണഘടനാപരമായിരിക്കണം. സുരക്ഷയുടെ കാരണം പറഞ്ഞ് കേന്ദ്രത്തിന് ഒഴിയാനാവില്ല- സുപ്രീം കോടതി നിരീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രായേല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകള്‍ നിരീക്ഷിച്ചോ എന്നതില്‍ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതില്‍ വ്യക്തത നല്‍കാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ അനുവദിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രീംകോടതി തന്നെ പ്രഖ്യാപിക്കുന്നത്.