ബഹു വർഷ സംയുക്ത കാർഷിക പദ്ധതി രൂപീകരണ സമ്മേളനം ഏറ്റുമാനൂരിൽ നടത്തി

ഏറ്റുമാനൂർ : തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുവാൻ ഏറ്റു മാനൂർ ബ്ലോക്ക് പഞ്ചായത്ത് ബഹു വർഷ സംയുക്ത കാർഷിക പദ്ധതി രൂപീകരണ യോഗം തീരുമാനിച്ചു. അടുത്ത അഞ്ചു വർഷത്തെ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധി പ്പിക്കുവാനും പാടങ്ങൾ ഇരുപ്പു കൃഷിയാക്കി ഉത്പാതനക്ഷമത വർദ്ധിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

Advertisements

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തോമസ് കോട്ടൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രീതാ പോൾ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. കെ. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്തംഗ ങ്ങളായ എ. എം. ബിന്നു, അന്നമ്മ മാണി, നീണ്ടൂർ കൃഷി ഓഫീസർ നിത്യ സി. പി, തിരുവാർപ്പ് കൃഷി ഓഫീസർ ഗൗരി എ. ആർ, അയ്മനം കൃഷി ഓഫീസർ ജോസ്ന കുര്യൻ, അതിരമ്പുഴ കൃഷി ഓഫീസർ ഐറിൻ എലിസബത്ത് ജോൺ നീണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പുഷ്പമ്മ തോമസ്, ബി. ഡി. ഒ. മധു. ടി, എന്നിവർ പ്രസംഗിച്ചു. കുട്ടനാട് പാക്കേജ് ഉദ്യോഗസ്ഥർ, മൈനർ ഇറിഗേഷൻ പ്രൊജക്റ്റ്‌ ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles