ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്റര്‍; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ എം.ഐ.എസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്), എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ കരാര്‍ വേതനം 30,000 രൂപ. അപേക്ഷകള്‍ തപാല്‍ മുഖേനയോ ഇ-മെയില്‍ ആയോ ([email protected]) ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നവംബര്‍ അഞ്ചിന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lifemission.kerala.gov.in ല്‍ ലഭ്യമാണ്.

Advertisements

അഞ്ച് വര്‍ഷത്തിനുളളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക എന്നതാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന് മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാര്‍ഗ്ഗം ശക്തിപ്പെടുത്തുവാന്‍ ഉതകുന്ന സംവിധാനങ്ങള്‍ കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങള്‍ക്കും സൗകര്യം, സ്വയം തൊഴില്‍ പരിശീലനം, വയോജന പരിപാലനം, സാന്ത്വന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുക.

Hot Topics

Related Articles