വേനൽ മഴയെ തുടർന്ന് ദുരിതത്തിൽ ആയ നെൽ കർഷകരെ സംസ്ഥാന സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായം നൽകി സഹായിക്കണം എന്ന് സമരം ഉൽഘാടനം ചെയ്ത പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രഹാം എക്സ് എം പി ആവശ്യപ്പെട്ടു.നഷ്ടം തിട്ടപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം
ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിന്നും പ്രതീകാത്മകമായി കൊയ്ത്ത് യന്ത്രം ഘടിപ്പിച്ച ടാക്ടർ കെട്ടി വലിച്ച് കൊണ്ട് പ്രതിഷേധം സമരം നടത്തി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര, സംസ്ഥാന സർക്കാരുകൾപരസ്പരം മത്സരിച്ചു ജനങ്ങളുടെമേൽ
അധിക ഭാരം ഏല്പിക്കുക ആണ്. പെട്രോൾ, ഡീസൽ, പാചക വാതക വില കുറക്കുവാൻ തീരുവ കുറക്കാൻ ഇരു സർക്കാരുകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി സി പൈലോ അധ്യക്ഷത വഹിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര്യ സമതി അംഗങ്ങളായ അഡ്വ. പ്രിൻസ് ലുക്കോസ്, അഡ്വ. ജെയ്സൺ ജോസഫ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ പി പോൾ, അഡ്വ മൈക്കിൾ ജെയിംസ്, ബിനു ചെങ്ങളം, സാബു പീടിയെക്കൽ,ജിജി കല്ലുംപുറം ടോമി നരികുഴി, തോമസ് പുതുശ്ശേരി, ഷൈജി ഓട്ടപ്പള്ളി, ടിറ്റോ പയ്യനാടൻ,സിബി ചിറയിൽ,ആൻസ് വർഗീസ്,ജോസ് അമ്പലക്കുളം ആലിസ് ജോസ്, കെ ടി ജെയിംസ്,ഓമന സണ്ണി, അമുദാ റോയ്, ജോസ് പാറാട്ട്,ജോഷി ജോസ്,ജെയ്സൺ ഞൊങ്ങിണി യിൽ, കുര്യൻ വട്ടമല, ബെന്നി കാട്ടൂപാറ, സി എം മാത്യു കളരിക്കൽ,ജോസ് പുല്ലത്തിൽ,ജോർജ് കുഴിപ്പള്ളിത്തറ എന്നിവർ ട്രാക്ടർ വലിച്ചുള്ള സമരത്തിന് നേതൃത്വം നൽകി.