കോട്ടയം ജില്ലയിൽ ഏപ്രിൽ 13 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 13 ബുധനാഴ്ച വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന ഇളങ്കാവ്, വടൂർ പീടിക, പുതുക്കാട്‌, കായംകുളം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
പൈക ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരുവിക്കുട്, പാമ്പോലി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേനാശ്ശേരി, പെഴുവേലിക്കുന്ന്, കളമ്പുകാട്ട് കുന്ന് ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന പുളിക്കച്ചിറ, ഇറഞ്ഞാൽ, റേഷൻ കടപ്പടി, പൂഴിത്തറപ്പടി, മിഡാസ്, മോസ്കോ, ചീനിക്കുഴി, കൊഞ്ചംകുഴി, പാറമ്പുഴ ഹെൽത്ത് എന്നീ ഭാഗങ്ങളിൽ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09മുതൽ വൈകുന്നേരം 04 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാഞ്ചിറ നമ്പർ. 1, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൻ.എസ്.എസ് ഹോസ്റ്റൽ , പറാൽ ചർച്ച് , കാവിൽ അമ്പലം , ഈസ്റ്റ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും

Advertisements

Hot Topics

Related Articles