അടൂരിലും പന്തളത്തും കനത്ത മഴ: എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ട് : രാത്രിയിലും മഴ തുടര്‍ന്നാല്‍ റോഡ് മുങ്ങിയേക്കും; വീഡിയോ റിപ്പോര്‍ട്ട് കാണാം

പത്തനംതിട്ട : അടൂരിലും പന്തളത്തും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ടിന് ഇടയാക്കിയിട്ടുണ്ട്. ഇന്നു രാത്രി കൂടി മഴ തുടര്‍ന്നാല്‍ എന്നാല്‍ സ്ഥിതി ഗുരുതരമാകും എന്ന സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതേ രീതിയില്‍ തന്നെ മഴ തുടര്‍ന്നാല്‍ രാത്രിയോടെ എംസി റോഡില്‍ പലയിടത്തും വെള്ളം കയറുന്ന സ്ഥിതി ഉണ്ടാകും.

Advertisements

ബുധനാഴ്ച ഉച്ചയോടെയാണ് പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടങ്ങിയത്. തുള്ളിക്കൊരു കുടം എന്ന രീതിയില്‍ പെയ്യുന്ന മഴ വലിയ ഭീതിയാണ് അടൂര്‍ പന്തളം ചെങ്ങന്നൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് സമ്മാനിക്കുന്നത്. മുന്‍വര്‍ഷത്തേതിന് സമാനമായ മഴയാണ് ഇക്കുറിയും പ്രദേശത്ത് പെയ്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്‍പ് ഉണ്ടായ കനത്ത മഴയില്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്നും നാളെയും കൂടി ഇത്തരത്തില്‍ മഴ തുടര്‍ച്ചയായി പെയ്താല്‍ പ്രളയം ഉണ്ടായേക്കും എന്ന ഭീതിയിലാണ് നാട്ടുകാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംസി റോഡില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് ഗതാഗത തടസത്തിനും ഇടയാക്കിയിട്ടുണ്ട് . പലയിടത്തും ഗതാഗതക്കുരുക്ക് അതിരൂക്ഷമായ രീതിയില്‍ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എംസി റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.