കെഎസ്എഫ്ഇയെ ലോകോത്തര നിലവാരത്തിലെത്തിക്കും ; കെ വരദരാജൻ

വാകത്താനം : കെഎസ്എഫ്ഇയെ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് ചെയർമാൻ കെ വരദരാജൻ പറഞ്ഞു. നവീകരിച്ച വാകത്താനം ശാഖാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 , പ്രളയം , തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് സേവനമെത്തിച്ച കെഎസ്എഫ്ഇ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.

Advertisements

കൂടുതൽ ജനപ്രിയ പദ്ധതികളിലൂടെ വരും കാലങ്ങളിൽ മുന്നേറാൻ അതിന് കരുത്തുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മാനേജിങ് ഡയറക്ടർ വി പി സുബ്രമണ്യൻ അദ്ധ്യക്ഷനായി. ഡയറക്ടർ മാരായ അഡ്വ റെജി സഖറിയ , പി കെ ആനന്ദക്കുട്ടൻ, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി , വൈസ് പ്രസിഡന്റ് മാത്യു പോൾ , പഞ്ചായത്ത് അംഗം റ്റി എസ് സുനിത , റീജിയണൽ മാനേജർ പി ഗണേശൻ , ബ്രാഞ്ച് മാനേജർ എം കവിത എന്നിവർ സംസാരിച്ചു.

Hot Topics

Related Articles