കോട്ടയം : വേമ്പനാട് കായലിലൂടെ വള്ളം തുഴഞ്ഞ് സിനിമയിലെത്തി കോട്ടയം ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയ കുമരകം പുളിക്കൽ വീട്ടിൽ ഒറ്റാൽ വാസവൻ നിര്യാതനായി. കോട്ടയം മെഡിക്കൽ കാേളേജിൽ വച്ചായിരുന്നു അന്ത്യം. രക്ത സമർദ്ധം കൂടിയതിനെ തുടർന്ന് ഇന്നലെ മുതൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. . ഭാര്യ : രാജമ്മ. മക്കൾ : ഷാജി ലാൽ , ഷീബാ
സംസ്ക്കാരം പിന്നീട് .
മികച്ച പരിസ്ഥിതി ചിത്രത്തിനും ,തിരക്കഥക്കുമുള്ള ദേശീയ അവാർഡിന് അർഹമായ “ഒറ്റാൽ” എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച തനി കുട്ടനാട്ടുകാരനായ വാസവൻ.ചിത്രത്തിൽ താറാവ് കർഷകൻ ആയാണ് വേഷമിട്ടത് . ജീവിതത്തിൽ മീൻ പിടുത്തക്കാരനായ വാസവൻ ഒരിക്കൽ ആന പാപ്പാനായിരുന്നു . കുട്ടനാടിന്റെ ജീവിത നൊമ്പരങ്ങളുടെ കഥ പറഞ്ഞ സിനിമ ജയരാജാണ് സംവിധാനം ചെയ്തത്.
രൂപ ഭംഗി കൊണ്ട് വ്യത്യസ്തനായ മീശ വാസവൻ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വലിയ നീളം കൂടിയ കൊമ്പൻ മീശയ്ക്ക് ഉടമയായിരുന്നു. ഈ പ്രത്യേകത തന്നെയാണ് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഒറ്റാൽ എന്ന ചിത്രത്തിലേയ്ക്ക് അയാൾ തിരഞ്ഞെടുക്കുവാൻ കാരണമായതും. സിനിമയിലൂടെ തെക്കന്‍ സ്റ്റാര്‍ മീഡിയ അവാര്‍ഡും വാസവനെ തേടിയെത്തി.