മുംബൈ : ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയ ഭട്ട് ‐രണ്‍ബീര്‍ കപൂര്‍ വിവാഹം ഇന്ന്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും ഇന്ന് വിവാഹിതരാകും. കപൂർ കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീറിന്റെ വിവാഹചടങ്ങുകൾ ബാന്ദ്രയിലെ കുടംബവീട്ടിലാണ് നടക്കുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെയും നടി സോണി റസ്‌ദാന്‍റെയും മകളാണ് ആലിയ ഭട്ട്.
ബോളിവുഡ് താരങ്ങളായിരുന്ന ഋഷി കപൂറിന്‍റെയും നീതുസിങിന്റെയും മകനാണ് രണ്‍ബീര്‍ . കഴിഞ്ഞ ദിവസം രണ്‍ബീറിന്‍റെ വസതിയില്‍ ഹല്‍ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കരീനാ കപൂര്‍, കരിഷ്‌മ കപൂര്‍ അടക്കം രണ്‍ബീറിന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഇന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കും
ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്‌ത്രങ്ങള്‍ ഒരുക്കുക. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വേഷങ്ങളാണ് ആലിയ ധരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2005ല്‍ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയ്‌ക്കായുള്ള ഓഡിഷനിടെയാണ് രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത്. ആ സമയത്ത് സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്‌റ്റന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു രണ്‍ബീര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച് സിനിമയില്‍ പ്രവര്‍ത്തിച്ചു.’ബ്രഹ്‌മാസ്‌ത്ര’യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.