പുതുപ്പള്ളി : വാകത്താനം പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ (മണികണ്ഠപുരം) പുതുതായി നിർമിച്ച അങ്കണവാടിയുടെ ഉത്‌ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ശിശുക്ഷേമ വകുപ്പ്, പഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതി വിഹിതം കണ്ടെത്തിയാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്. യോഗത്തിൽ
പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി അദ്ധ്യക്ഷയായി. മുൻപഞ്ചായത്ത് അംഗം ജി. ശ്രീകുമാർ, കരാറുകാരൻ ഷാജി ആൻഡ്രുസ് എന്നിവരെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പോൾ, സ്ഥിരം സമതി അദ്ധ്യക്ഷമാമായ അരുണിമ പ്രദീപ്, ജോബി വർഗീസ്, ബീനാ സണ്ണി, പഞ്ചായത്ത് അംഗം ടി എസ് സുനിത, സിപിഐഎം ഏരിയാ കമ്മറ്റി അംഗം സാബു മരങ്ങാട്, ലോക്കൽ സെക്രട്ടറി രാജീവ് വി ജോൺ, ജി. ശ്രീകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രസന്ന കുമാരി, ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ യമുന, അങ്കണവാടി അദ്ധ്യാപിക ലീലാമ്മ എന്നിവർ സംസാരിച്ചു.
മണികണ്ഠപുരം അങ്കണവാടി ഉദ്ഘാടനം ചെയ്തു
Advertisements