എസ്എഫ്ഐ ജില്ലാ സമ്മേളനം ; ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

പുതുപ്പള്ളി : എസ്എഫ്ഐ 44-ആം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് എസ് എഫ് ഐ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി മൈതാനത്ത് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.
ടൂർണമെന്റിൽ ഒന്നാം സമ്മാനം സൗത്ത് വേൽസ് പള്ളം ടീമും രണ്ടാം സമ്മാനം ഫ്ലൈവിങ്സ് കറുകച്ചാൽ ടീമും കരസ്ഥമാക്കി. ശനി ഞായർ ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഉദ്ഘാടനം സിപിഐഎം പുതുപ്പള്ളി ഏരിയ കമ്മറ്റി അംഗം സജേഷ് തങ്കപ്പൻ നിർവഹിച്ചു.സിപിഐഎം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി ജോൺ ബേബി സംസാരിച്ചു. സമാപന യോഗത്തിൽ വിജയികൾക്ക് പുതുപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൊന്നമ്മ ചന്ദ്രൻ, ഡി വൈ എഫ് ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഖിൽ എം നായർ എന്നിവർ ചേർന്ന് ട്രോഫികൾ നൽകി. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ മോഹനൻ, ഏരിയ സെക്രട്ടറി ബി ആഷിക്, പ്രസിഡന്റ്‌ റോജിൻ റോജോ, ജില്ലാ കമ്മറ്റി അംഗം അതുൽ പി മോഹൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles