കോട്ടയം : കാടിനുള്ളിൽ ഒരു വിദ്യാലയം . ഇടതൂർന്ന മരങ്ങൾക്കിടയിൽ വളർന്നു പന്തലിച്ച കാട് എങ്ങനെ ഒരു വിദ്യാലയമാകും ? മക്കളെ സ്ക്കൂളിലേക്ക് കൈ പിടിച്ചു നടത്തുന്ന രക്ഷിതാക്കൾക്ക് സ്വാഭാവികമായും ഈ ചിന്ത ഉണ്ടായിട്ടുണ്ട് എങ്കിൽ അതിശയപ്പെടേണ്ടതില്ല. സംഗതി ഇവിടെ പുതുപ്പള്ളിയിലാണ്. കാടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു സ്കൂൾ. ത്രീ ഡൈമെൻഷനിൽ ആരേയും അത്ഭുതപ്പെടുത്തുന്ന ചിത്ര രചനാ രീതി കൊണ്ട് വ്യത്യസ്തമാവുകയാണ് പുതുപ്പള്ളിയിലെ വെള്ളൂക്കുട്ട സ്കൂൾ .
സിബിപീറ്റർ എന്ന ചിത്രകാരൻ ഒറ്റയ്ക്ക് വരച്ചതാണ് ഈ ചിത്രങ്ങൾ. ഒരു സ്കൂളിന്റെ ചുവർ മുഴുവനും ഏകനായി നിന്ന് വരച്ചു തീർത്തിരിയ്ക്കുന്നു എന്ന പ്രത്യേകതയും ഈ സ്കൂൾ ചുമരിലെ ചിത്രങ്ങൾക്കുണ്ട്.
മാർച്ച് പകുതിയോടെ ആരംഭിച്ചതാണു ഈ ചിത്ര രചന. സാധാരണ സ്കൂളുകളിൽ വരച്ചിട്ടുള്ളവയിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന തോന്നലിൽ നിന്നാണ് ഇങ്ങനെ ത്രീ ഡൈമൻഷൻ രീതിയിൽ ചിത്രലേഖനം എന്ന ആശയം ഉടലെടുക്കുന്നത്.മരങ്ങളോടുള്ള സ്നേഹം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടി ഒരു വനമാണ് സ്കൂൾ ചുമരിൽ ചിത്രീകരിച്ചിരിക്കുന്നത്. സിപിഐഎം പനച്ചിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ മെമ്പറും ആയ ശാലിനി തോമസ് ആണ് സ്കൂൾ ഹെഡ്മിസ്ട്രെസ്. ചിത്രലേഖനത്തിനുള്ള സ്വാതന്ത്ര്യം പൂർണ്ണമായും ചിത്രകാരന് വിട്ടു നൽകിയതും ശാലിനിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൂരെ നിന്നും നോക്കിയാൽ സ്കൂളോ വാതിലോ ഒന്നും വ്യക്തമാകില്ല. ഒരു വലിയ വനം എന്നു തന്നെ തോന്നിക്കും വിധമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.കുട്ടികൾക്ക് ഡ്രാമ ലൈറ്റ് & സൗണ്ട് ഷോ തുടങ്ങിയവ ചെയ്യത്തക്ക വിധമാണ് പല ഭാഗങ്ങളുടെയും ചിത്രീകരണം.ഈ സ്കൂളുമായി ബന്ധപ്പെട്ട് ഒരു മ്യൂസിക് ആൽബവും സിബി ചിത്രീകരിച്ചിട്ടുണ്ട്.. സതീർഥ്യർ എന്നു പേരിട്ടിരിയ്ക്കുന്ന ആൽബം പൂർവ്വ വിദ്യാർത്ഥികൾ മടങ്ങി വന്ന് പഴയകാലം ഓർക്കുന്നതാണ്. ചിത്രം വരയ്ക്കുന്നതിനു മുൻപ് ആദ്യഘട്ടം ചിത്രീകരിച്ചു രണ്ടാം ഘട്ടം ചിത്രലേഖനം ചെയ്ത സ്കൂളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.