തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം : ഭഗവാന്റെ വിജയ യാത്രയായ അഞ്ചാം പുറപ്പാട് ഇന്ന്

തിരുവാർപ്പ് : വ്യത്യസ്തമായ ചിട്ടവട്ടങ്ങളാൽ ശ്രദ്ധേയമായ തിരുവാർപ്പ് ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിലെ അഞ്ചാം പുറപ്പാടിന് നാടൊരുങ്ങി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് പുറപ്പാട് സദ്യ നടക്കും . രാത്രി 9 – ന് അഞ്ചാം പുറപ്പാട് എഴുന്നള്ളത്ത് പടിഞ്ഞാട് ഇറങ്ങും. വാദ്യ മേളം , മയൂര നൃത്തം തുടങ്ങിയവ പുറപ്പാടിന് മാറ്റ് കൂട്ടും. നെൽപ്പറകൾ സ്വീകരിച്ചാണ് അഞ്ചാം പുറപ്പാട് മുന്നോട്ട് നീങ്ങുക. പുറപ്പാട് സദ്യയ്ക്കുള്ള കറിയ്ക്കു വെട്ടൽ തിങ്കളാഴ്ച രാത്രി 8 – ന് നടന്നു.

Advertisements

ആയിരക്കണക്കിന് ഭക്തരാണ് പുറപ്പാട് സദ്യ സ്വീകരിച്ച് ഭഗവാന്റെ കംസവധ വിജയയാത്രയിൽ പങ്കെടുക്കുന്നത്.
കംസവധം കഴിഞ്ഞുള്ള ഭഗവാന്റെ വിജയ യാത്രയുടെ ഒന്നാം ദിവസമാണ് അഞ്ചാം പുറപ്പാട് എന്ന് അറിയപ്പെടുന്നത്. ആദ്യയാത്ര പടിഞ്ഞാറ് ദിക്കിലേയ്ക്കാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രത്തിൽ കൊടി നാട്ടി തിരിച്ചു പോരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതാണ് അഞ്ചാം പുറപ്പാട് . തുടർന്നുള്ള ഉത്സവ ദിവസങ്ങളിൽ ഏഴാം ഉത്സവ ദിവസം പടിഞ്ഞാറ് നാട്ടിയ കൊടി ഭദ്രമാണോ എന്ന് പരിശോധിച്ച് വടക്ക് ദിക്കിലും എട്ടാം ഉത്സവ ദിനം പടിഞ്ഞാറ് , വടക്ക് ദിക്കുകിലെ കൊടികൾ പരിശോധിച്ച് കിഴക്ക് ദിക്കിലും ഒൻപതാം ഉത്സവ ദിവസം ദക്ഷിണ ദിക്കിലേയ്ക്ക് എത്തി കൊടി നാട്ടും തുടർന്ന് പത്താം ദിവസം നാല് ദിക്കിലും എത്തി നാട്ടിയ കൊടികൾ പിഴുതു മാറ്റിയ ശേഷമാണ് ആറാട്ട് നടക്കുന്നത്.

Hot Topics

Related Articles