പാലിത്ര നാരായണൻ പത്താമത് ചരമ വാർഷികം : അനുസ്മരണ സമ്മേളനം നടന്നു

മൂലവട്ടം : സിപിഎം മുൻ ഏരിയ കമ്മറ്റി അംഗവും കവിയും പുരോഗമന
കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പാലിത്ര നാരായണന്റെ
പത്താമത് ചരമ വാർഷികത്തൊടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Advertisements

ലോക്കൽ സെക്രട്ടറി ആന്റണി നോമി മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം എം കെ പ്രഭാകരൻ, ഏരിയ സെക്രട്ടറി ബി ശശികുമാർ, ഏരിയ കമ്മറ്റി അംഗങ്ങളായ ഡോ. ദിലീപ്, അഡ്വ ഷീജ അനിൽ, നാട്ടകം ലോക്കൽ സെക്രട്ടറി എസ് ഡി രാജേഷ്, പ്രൊഫ. ചന്ദ്രമോഹൻ, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രദീപ്, എ പി സെബാസ്റ്റ്യൻ,കെ ആർ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മറ്റി അംഗം കെ പ്രശാന്ത് സ്വാഗതവും വിശ്വംബരൻ നന്ദി പറഞ്ഞു

Hot Topics

Related Articles