ആ ഓറഞ്ച് ക്യാപ് ഇങ്ങ് തന്നേക്ക് മോനെ ! അത് ജോസേട്ടന്റെയാ ; റൺ മലയിലേയ്ക്ക് വീണ്ടും ഓടിക്കയറി മിസ്റ്റർ ബട്ലർ ; ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയിലൂടെ ഓറഞ്ച് ക്യാപ്പിൽ ആധിപത്യമുറപ്പിച്ച് രാജസ്ഥാൻ താരം ജോസ് ബട്ലർ

സ്പോർട്സ് ഡെസ്ക്ക് : അയാൾക്ക് ഇത്ര കൊതിയാണോ ആ ഓറഞ്ച് തൊപ്പിയോട് ? ഹർദിക് അടിച്ചെടുത്ത തൊപ്പി വിട്ട് നൽകുവാൻ അയാൾ തയ്യാറായിരുന്നില്ല. രണ്ടാം സെഞ്ചുറി നേട്ടത്തോടെ ആ സിംഹാസനം അയാൾ ഒന്നു കൂടി അരക്കിട്ടുറപ്പിച്ചു. എത്ര അനായാസമായാണ് അയാൾ പന്തിനെ അതിർത്തി വരയിലേയ്ക്ക് പറഞ്ഞയിക്കുന്നത്. പെർഫക്ട് ടൈമിങ്ങും കൃത്യമായ കണക്ഷനും കൊണ്ട് അയാൾ ഈ ഐപിഎല്ലിൽ ബാറ്റ് കൊണ്ട് വിസ്മയങ്ങൾ രചിക്കുക തന്നെയാണ്.

Advertisements

ഗുജറാത്തിനെതിരെ നടന്ന മത്സരത്തിനിടയിൽ ഉയർന്ന സ്കോർ നേടി ഹാർദ്ദിക് പാണ്ഡ്യ ക്യാപ് ന് അർഹനായപ്പോൾ തന്റെ തലയിലിരുന്ന ഓറഞ്ച് തൊപ്പി അഴിച്ചു വയ്ക്കുന്ന ബട്‌ലർ. അയാൾ ജെന്റിൽസ് മാൻ ഗെയിം ആയ ക്രിക്കറ്റിൽ തികഞ്ഞ ഒരു ജെന്റിൽമാൻ തന്നെയാണ്. തന്റെ മികവ് കൊണ്ട് തന്നെ അയാൾ ആ തൊപ്പി തിരികെ നേടി. ന്യൂ ബോളിൽ ബാറ്റിങ് ആരംഭിക്കുന്ന ഓപ്പണിങ് ബാറ്റർ. എതിർ ടീമിന്റെ ഏറ്റവും മികച്ച പേസർമാരെ അനായാസം പ്രതിരോധിച്ച്
അതിർത്തി വരയിലേക്ക് പറഞ്ഞയിക്കുന്ന കാഴ്ച . ഹോ അത് നയന മനോഹരമായ ആവേശത്തെ തന്നെയാണ് വളർത്തിയെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജസ്ഥാൻ റോയൽസിന്റെ വിജയ വഴികളിൽ ബട്ലറുടെ ഈ സ്വാധീനം നമുക്ക് കണ്ടെത്താൻ കഴിയും. അത്ര സ്റ്റൈലിഷ് ക്രിക്കറ്റ് ശൈലി അവകാശപ്പെടുവാനില്ലെങ്കിലും റൺസ് കണ്ടെത്തുന്നതിൽ ആ ഇംഗ്ലണ്ട് താരം കാട്ടുന്ന കൃത്യത . അത് തന്നെയാണ് അയാളിലെ ബാറ്ററുടെ മേന്മയും. ക്രിക്കറ്റ് അവലോകകർക്ക് അയാൾ ഫുട്ട് വർക്കുകൾ കൃത്യമായി പാലിക്കുന്ന ഒരു ബാറ്റർ അല്ലായിരിക്കാം പക്ഷേ ഈ ആവേശ ഗെയിമിനെ സ്നേഹിക്കുന്നവർക്ക് അയാൾ മികച്ച ബാറ്റർ തന്നെയാണ്.

പകുതി പോലും എത്താത്ത ഒരു വലിയ ലീഗ് മത്സരത്തിൽ ജോസ് ബട്ലർ എന്ന ബാറ്റർക്ക് ഇനിയും താണ്ടുവാനുണ്ട് ഏറെ ദൂരം. റൺ മലയിലേക്ക് ഇനിയും അയാൾ കുതിക്കുക തന്നെ ചെയ്യട്ടെ . ഒപ്പം ആ ഓറഞ്ച് ക്യാപ് അത് ജോസേട്ടന്റെ തലയിൽ തന്നെ വിശ്രമിക്കട്ടെ മികച്ച തുടക്കങ്ങൾക്ക് മികവുറ്റ പ്രകടനങ്ങൾക്ക് ക്ഷമയോടെ നമുക്ക് കാത്തിരിക്കാം ……

Hot Topics

Related Articles