തിരുവല്ല: തെള്ളിയൂര്‍- മമ്പേമണ് – തുണ്ടിയില്പ്പടിയിലെ ആള്‍ത്താമസം ഇല്ലാത്ത റോഡില്‍ സ്ഥിരമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി. ദുര്‍ഗന്ധം കാരണം ഈ വഴി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ദിനംപ്രതി മാലിന്യങ്ങള്‍ നിറച്ച കവറുകള്‍ റോഡിന്റെ ഇരുവശവും ഉപേക്ഷിച്ച് കടന്ന് കളയുന്നവര്‍ ഏറി വരികയാണ്. പഞ്ചായത്ത് അധികാരികള്‍ എത്രയും വേഗം സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Advertisements