വീണ്ടും നാണക്കേടിന്റെ ബംഗളൂരുക്കാലം..! ഹൈദരബാദ് തീയുണ്ടകൾക്കു മുന്നിൽ കത്തിയമർന്ന് ബംഗളൂരു; പുറത്തായത് ഏറ്റവും കുറഞ്ഞ സ്‌കോറിന്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ബംഗളൂരുവിന് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ്. നൂറിൽ താഴെ റണ്ണിന് ബംഗളൂരു വീണ്ടും പുറത്തായി. വിരാട് കോഹ്ലി അടങ്ങിയ കൂറ്റനടിക്കാരുടെ ടീമാണ് 68 റണ്ണിന് എല്ലാവരും പുറത്തായത്. ടോസ് നേടിയ ഹൈദരാബാദ് ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിന്റെ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തോടെ ബംഗളൂരു തവിട് പൊടിയായി.

Advertisements

അഞ്ച് റൺ സ്‌കോർ ബോർഡിൽ എത്തിയപ്പോൾ ഫാഫ് ഡുപ്ലിസ് പുറത്തായതിനു പിന്നാലെ ബംഗളൂരുവിന്റെ കൂട്ടത്തകർച്ച തുടങ്ങി. നേരിട്ട ആദ്യ പന്തിൽ തന്നെ വിരാട് കോഹ്ലിയും മൂന്ന് റൺ കൂടി കൂട്ടിച്ചേർത്ത് അനൂജ് രാവത്തും പുറത്തായതോടെ പത്ത് റൺ തികച്ച് സ്‌കോർ ബോർഡിൽ എത്തും മുൻപ് മൂന്നു ബാറ്റ്‌സ്മാൻമാർ തിരികെ മടങ്ങിയെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 ൽ ഗ്ലെൻ മാക്‌സ് വെല്ലും, 47 ൽ സുയൂഷ് എസ്.പ്രഭൂദേശായിയും പുറത്തായി. അവസാന പ്രതീക്ഷയായ ദിനേശ് കാർത്തിക്ക് 47 ൽ മൂന്നു ബോൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത് ടീമിന് വെള്ളിടിയായി മാറി. 49 ൽ ഷബ്ബാസ് അഹമ്മദും 55 ൽ ഹർഷൽ പട്ടേലും അതിവേഗം തന്നെ മടങ്ങി. 65 ൽ ഹസരങ്കയും, 68 ൽ മുഹമ്മദ് സിറാജും പുറത്തായതോടെ 68 ൽ ബംഗളൂരു ബാറ്റ് താഴ്ത്തി. ഈ ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ഇപ്പോൾ ബംഗളൂരു പുറത്തായിരിക്കുന്നത്.

Hot Topics

Related Articles