കെ എസ് കെ ടി യു മാന്നാനം മേഖല കൺവെൻഷൻ നടത്തി

മാന്നാനം : കെ എസ് കെ ടി യു മാന്നാനം മേഖല കൺവെൻഷൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ യൂണിയൻ ഏരിയ പ്രസിഡന്റ്‌ വി. ജെ. ഐസക് ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖലാ പ്രസിഡന്റ്‌ പി. കുഞ്ഞൂട്ടി അധ്യക്ഷനായി. സെക്രട്ടറി കെ.ടി.ഗോപി പ്രവർത്തന റിപ്പോർട്ടും മേഖല കമ്മിറ്റി അംഗം മഞ്ജു ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Advertisements

സിപിഎം ലോക്കൽ സെക്രട്ടറി ടി.ടി.രാജേഷ്, ലോക്കൽ കമ്മിറ്റി അംഗം പി.എൻ. പുഷ്പൻ, വാർഡ് മെമ്പർ അമ്പിളി പ്രദീപ്,ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്‌ അരുൺ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. യൂണിയൻ ഏരിയ കമ്മിറ്റി അംഗം എം.വി. പ്രകാശൻ സ്വാഗതവും മേഖല കമ്മിറ്റി അംഗം പൊന്നമ്മ തങ്കപ്പൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.കുഞ്ഞൂട്ടി (പ്രസിഡന്റ്‌ ), കെ.ടി.ഗോപി (സെക്രട്ടറി ),എം.വി.പ്രകാശൻ (വൈസ് പ്രസിഡന്റ്‌ ), മഞ്ജു ജോർജ് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles