കോട്ടയം : ജലസ്രോതസുകളിലെ മലിനീകരണം കണ്ടെത്തി പരിഹാരം കാണുന്നതിന് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ജല നടത്തം സംഘടിപ്പിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്. ചോഴിയക്കാട് കല്ലുങ്കൽ കടവ് തോടിന്റെ നീരൊഴുക്കു തടസപ്പെട്ട് മലിനീകരണപ്പെട്ട വിവിധ പ്രദേശങ്ങളിൽ ജനകീയ സന്ദർശനം നടത്തിയാണ് പഞ്ചായത്ത്തല പരിപാടിക്ക് തുടക്കമിട്ടത്.
സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ 23 വാർ ഡുകളിലും വാർഡ്തല ടീം രൂപീകരിച്ച് നീർച്ചാലുകളെ മാലിന്യമുക്തമാക്കുവാൻ ജലശുചിത്വ ക്യാമ്പയിൻ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജീനാ ജേക്കബ്, പഞ്ചായത്തംഗങ്ങളായ ജയൻ കല്ലുങ്കൽ , ബോബി സ്കറിയ, ജയന്തി ബിജു , ബിനിമോൾ സനിൽകുമാർ ,കെ എസ് എഫ് ഇ ഡയറക്ടർ പി കെ ആനന്ദക്കുട്ടൻ, മുൻ പഞ്ചായത്തംഗം റ്റി റ്റി ബിജു , തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ എൻ ഡി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മലമേൽക്കാവ് , ചോഴിയക്കാട് വാർഡുകളിലെ ഹരിത കർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.