മുംബൈ: തുടർച്ചയായ എട്ടാം മത്സരത്തിലും എട്ടു നിലയിൽ പൊട്ടി മുംബൈ. കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ തകർത്തടിച്ച ലഖ്‌നൗവിനെതിരെ 37 റണ്ണിന്റെ തോൽവിയാണ് ഇപ്പോൾ മുംബൈ നേടിയത്. ടൂർണമെന്റിലെ എട്ടാമത്തെ തുടർച്ചയായ തോൽവി.
സ്‌കോർ
മുംബൈ – 168-6
ലഖ്‌നൗ – 132-8
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ കെ.എൽ രാഹുലിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 62 പന്തിൽ നാലു സിക്‌സും 12 ഫോറും സഹിതമാണ് കെ.എൽ രാഹുൽ 103 റണ്ണടിച്ചത്. ടൂർണമെന്റിലെ രാഹുലിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. രാഹുലിനു പിന്നാലെ 22 പന്തിൽ 22 റണ്ണെടുത്ത മനീഷ് പാണ്ഡെയാണ് ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. രാഹുൽ ഒഴികെ മറ്റൊരു ബാറ്റ്‌സ്മാൻമാർക്കും ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.
ഡിക്കോക്ക് (10), സ്‌റ്റോണിസ് (0), ക്രുണാൽ പാണ്ഡ്യ (1), ദീപക് ഹൂഡ (10), ബദോണി (14) എന്നിങ്ങനെയായിരുന്നു സ്‌കോർ നില. പൊള്ളാർഡും മെർഡിത്തും മുബൈയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, സാംസും ബുംറയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ മുബൈയ്ക്ക് വിനയായത് ഇഷാൻ കിഷന്റെ മെല്ലെപ്പോക്ക് തന്നെയായിരുന്നു. പവർപ്ലേ ഓവറുകളിൽ ഇഴഞ്ഞു നീങ്ങിയ കിഷന് ഒരു ഘട്ടത്തിൽ പോലും താളം കണ്ടൈത്താൻ സാധിച്ചില്ല. ഒടുവിൽ ഏഴാം ഓവറിന്റെ ആദ്യ പന്തിൽ രവി ബിഷ്‌ണോയിയുടെ പന്തിൽ ഹോൾഡർക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ 20 പന്തിൽ എട്ടു റൺ മാത്രമായിരുന്നു കിഷന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഫോറോ സിക്‌സോ അടിച്ചിരുന്നില്ലതാനും.
31 പന്തിൽ 39 റണ്ണെടുത്ത് രോഹിത് ശർമ്മ പൊരുതി നോക്കിയെങ്കിലും പിടി തരാതെ വിജയം മാറി നിന്നു. ബ്രവീസ് (03), സൂര്യകുമാർ യാദവ് (7) എന്നിവർ പെട്ടന്ന് പുറത്തായത് മുംബൈയുടെ തോൽവി വേഗത്തിലാക്കി. ഇടയ്‌ക്കൊന്ന് അടിച്ചു നോക്കിയ തിലക് വർമ്മയെ രവി ബിഷ്‌ണോയിയുടെ കയ്യിലെത്തിച്ച് ജെസൺ ഹോൾഡർ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തിൽ 38 റണ്ണാണ് തിലക് വർമ്മ അടിച്ചത്. 20 പന്തിൽ 19 റണ്ണെടുത്ത് ഇഴഞ്ഞു നീങ്ങിയ പൊള്ളാർഡിനെ വേഗം പുറത്താക്കിയ ക്രുണാൽ പാണ്ഡ്യ, ഉമ്മ നൽകിയാണ് മടക്കിയത്. അവസാന ഓവറിൽ ആദ്യ പന്ത് വൈഡ് എറിഞ്ഞ ക്രുണാൽ രണ്ടാം പന്തിലാണ് പൊള്ളാർഡിനെ മടക്കിയത്. വിജയിക്കാൻ 39 റൺവേണ്ടപ്പോഴായിരുന്നു പൊള്ളാർഡിന്റെ മടക്കം.
മൂന്നാം പന്തിൽ ഉനദ്കട്ട് റൺഔട്ട്, നാലാം പന്തിൽ ഡാനിയേൽസാംസ് രവിബിഷ്‌ണോയുടെയ കയ്യിൽ കുടുങ്ങി. നടുവൊടിഞ്ഞു തുടങ്ങിയ മുംബൈയ്ക്ക് അവസാന രണ്ടു പന്തിൽ ഒരു റൺ പോലും എടുക്കാൻ സാധിച്ചില്ല. അങ്ങിനെ രോഹിത്തിനും സംഘത്തിനും സച്ചിന്റെ പിറന്നാൾ ദിനത്തിൽ ദയനീയ പരാജയം.