“പോലീസ് ബൂട്ടുകൾക്കിടയിൽ ‘മധു’ .
“ആദിവാസി”യുടെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ, കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.” സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും” എന്ന വാചകത്തോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

Advertisements

ഏരിസിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയുടെ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്.
മധുവിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിലീസ് ചെയ്ത് മൂന്ന് പോസ്റ്ററുകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. വിശപ്പ് പ്രമേയമായുള്ള സിനിമ ആയതുകൊണ്ട്
പ്രേക്ഷക സ്വീകാര്യതയും ഇരട്ടിയാണ്. മധുവിന്റെ കൊലപാതക സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സെൽഫി ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റർ. ഏറെ ചർച്ചകൾക്ക് വഴിവെച്ച പോസ്റ്റർ ആയിരുന്നു അത്.
” സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും” എന്ന തലവാചകത്തോടെ റിലീസ് ചെയ്ത ഇപ്പോഴത്തെ പോസ്റ്ററും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു.

പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്,ഛായാഗ്രഹണം-പി മുരുകേശ്
സംഗീതം-രതീഷ് വേഗ
എഡിറ്റിംഗ്-ബി ലെനിൻ
സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ’
സംഭാഷണം-ഗാനരചന- ചന്ദ്രൻ മാരി
ലൈൻ പ്രൊഡ്യൂസർ- വിയാൻ ,
പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ,
ആർട്ട്‌-കൈലാഷ്,
മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ,
കോസ്റ്റും-ബിസി ബേബി ജോൺ’
പ്രൊഡക്ഷൻ-രാമൻ,
സ്റ്റിൽസ്-രാമദാസ് മാത്തൂർ,ഡിസൈൻ-
ഏന്റെണി കെ ജി,അഭിലാഷ് സുകുമാരൻ,
പി ആർ ഒ-എ എസ് ദിനേശ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.