പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കി; ഔദ്യോഗിക വസതിയും കാറും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തിരികെ കൊടുക്കാമെന്ന് പരിഹസിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ചുരുക്കിയതില്‍ പ്രതികരണവുമായി വി.ഡി. സതീശന്‍ രംഗത്ത്. ചീഫ് വിപ്പിന്റെയും താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഔദ്യോഗിക വസതിയും കാറുമാണ് പ്രതിപക്ഷ നേതാവിന് ഇനിയുള്ളത്. ചോദിച്ചാല്‍ അതും മടക്കിനല്‍കാമെന്ന് സര്‍ക്കാരിനുള്ള മറുപടിയായി സതീശന്‍ പറഞ്ഞു.

Advertisements

സുരക്ഷ പിന്‍വലിച്ചത് തന്നെ അറിയിക്കാതെയാണ്. ചീഫ് വിപ്പിന്റെയും താഴെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. പരാതിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധികാര സ്ഥാനങ്ങളോട് തനിക്ക് വലിയ ഭ്രമമൊന്നുമില്ല. ഇതൊന്നുമില്ലേലും പ്രവര്‍ത്തിക്കാനറിയാമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഇനി വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 മുതല്‍ 17 വരെ പോലീസുകാര്‍ മഫ്തിയിലും യൂണിഫോമിലുമായുണ്ടാകുമെങ്കിലും സായുധരായ രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മാത്രമേ കാണൂ. മുഖ്യമന്ത്രി പിണറായി വിജയന് 28 കമാന്‍ഡോകളുടെ സംരക്ഷണത്തോടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്.

Hot Topics

Related Articles