ഒടുവിൽ റിമി ടോമി ലൈവിൽ എത്തി..! വിവാഹ വാർത്തകൾ പ്രചരിക്കുന്നതിനിടെ യുട്യൂബ് ലൈവിൽ റിമിയുടെ പ്രതികരണം; എല്ലാവരെയും അറിയിക്കാതെ കല്യാണം ഉണ്ടാകില്ല; റിമിയുടെ നിർണ്ണായകമായ വീഡിയോ കാണാം

കൊച്ചി: ദിവസങ്ങളോളമായി അന്തരീക്ഷത്തിൽ പ്രചരിക്കുന്ന വിവാഹ വാർത്തയ്ക്ക് ലൈവ് വീഡിയോയിൽ എത്തി പ്രതികരണവുമായി റിമി ടോമി. തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് റിമി ടോമി പ്രതികരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ സോഷ്യൽ മീഡിയകളിൽ എല്ലാം റിമിടോമിയുടെ വിവാഹ വാർത്ത നിറഞ്ഞ് നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ റിമി തന്റെ യുട്യൂബ് ചാനലിൽ എത്തി വിശദീകരണം നൽകിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ പരക്കുന്നു. ആ വാർത്ത തെറ്റാണ്. അത്തരമൊരു കാര്യം നടന്നാൽ ആദ്യം അത് തന്റെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുക എന്നും റിമി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2008 ഏപ്രിൽ 27നാണ് റിമി ടോമി റോയ്സി എന്ന വ്യക്തിയെ വിവാഹം ചെയ്യുന്നത്. 11 വർഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2019ലാണ് ഇരുവരും വേർപിരിഞ്ഞത്.
ഏയ്ഞ്ചൽ വോയിസ് എന്ന സംഗീത ട്രോപ്പിലൂടെയാണ് റിമി ടോമി ഗാനരംഗത്ത് സജീവമാകുന്നത്. നാദിർഷായാണ് പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വരുന്നത്. വിദ്യാസാഗർ ആയിരുന്നു മീശ മാധവനിലെ സംഗീത സംവിധാനം നിർവഹിച്ചത്.

തുടർന്ന് നിരവധി ഗാനങ്ങളിൽ റിമി തന്റേതായ ശൈലിയിൽ ഗാനങ്ങൾ ആലപിച്ചു. 1500ൽ അധികം ഗാനങ്ങൾ റിമി ടോമി ഇതിനോടകം പാടിയിട്ടുണ്ട്. നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായി മാറിയ റിമി അഭിനയ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.

റിമി ടോമിയുടെ വാക്കുകൾ:
അത്ര അത്യാവശ്യമുള്ള ഒരു കാര്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോയുമായി ഞാൻ വന്നത്. കാരണം ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടിൽ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേർ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാൻ ആണ് ഞാൻ ഇപ്പോൾ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലർ ഇത് അറിഞ്ഞിട്ടുണ്ടാവില്ല.

ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവർ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാൻ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല… നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാർത്തകൾ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഞാൻ നിങ്ങളെ അറിയിക്കാതിരിക്കുവോ.

ഓൺലൈൻ വാർത്ത ചാനലുകൾ നിരവധി വിൽക്കുന്നുണ്ട്. അവർ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല അത്രത്തോളം ഉറപ്പോടെയാണ് അവർ വാർത്തകൾ നൽകുന്നത്. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടായാൽ ഞാൻ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോൾ മാത്രം വിശ്വസിച്ചാൽ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോൾ ഞാൻ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ.

Hot Topics

Related Articles