ഏറ്റുമാനൂർ : ഏറ്റുമാനൂർ സഗരസഭ യിലെ ബിജെപികൗൺസിലർ അനാഥമാക്കി പോയ 35 മത് വാർഡ് ( അമ്പലം) തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ മഹാദേവൻ്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.സഹ.രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.കെ പുരുഷൻ അധ്യക്ഷനായി.
Advertisements
സ്ഥാനാർഥി കെ മഹാദേവൻ എൽ ഡി എഫ് നേതാക്കളായ ലതിക സുഭാഷ്, കെ എൻ വേണുഗോപാൽ, അഡ്വ.വി ജയപ്രകാശ്, ഇ എസ് ബിജു, ബാബു ജോർജ്ജ്, രാജീവ് നെല്ലിക്കുന്നേൽ, ജോസ് ഇടവഴിക്കൽ, കെ ഐ കുഞ്ഞച്ചൻ, പി ചന്ദ്രകുമാർ, പി എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണൻ, ഷാജി ഫിലിപ്പ്, ടി വി ബിജോയ് എന്നിവർ സംസാരിച്ചു.