തൃക്കാക്കര നഗരസഭ ഉപാധ്യക്ഷന്റെ മകൻ ഡിവൈ.എഫ്.ഐ നേതാവ്; ലീഗിന് സ്വർണ്ണക്കടത്തിൽ പങ്കില്ല; തൃക്കാക്കരയിലെ ആരോപണങ്ങളിൽ രാഷ്ട്രീയ പ്രതിരോധവുമായി ഡിസിസി

തൃക്കാക്കര: ഇറച്ചിവെട്ട് യന്ത്രത്തിലൊളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് കോൺഗ്രസ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫിസ് പോലും പണിതതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.

Advertisements

സിപിഎം ലോക്കൽ കമ്മിറ്റിയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഷാബിനും മുൻ കൗൺസിലർ കൂടിയായ സിപിഎം ലോക്കൽ സെക്രട്ടറിയും മുൻ എ എക്‌സ് ഇയും ചേർന്നാണ് തൃക്കാക്കരയിൽ പങ്ക് വച്ചവടം നടത്തുന്നത്. മുനിസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാർ ജോലികളും ഈ മൂവർ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇവരുടേതടക്കം 47 ഓളം കരാർ ജോലികൾ ക്യാൻസൽ ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സിപിഎം കൗൺസിലർ ആയിരുന്നെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകനായ ഷാബിന്റെയും ഡിവൈഎഫ്ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. കണ്ണൂർ ജില്ലയിലെ അതെ രീതിയിലാണ് എറണാകുളത്തേയും ഡിവൈഎഫ്ഐയുടെയും പ്രവർത്തനം. പാർട്ടിയുടെ മറവിൽ ഇവർ നടത്തുന്ന സ്വർണ കടത്തും കുഴൽപ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.

Hot Topics

Related Articles