മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ ജയവുമായി ലഖ്‌നൗ. പഞ്ചാബിനെ നിഷ്പ്രയാസം തോൽപ്പിച്ചാണ് പഞ്ചാബ് വിജയതീരം അണഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന്റെ താരതമ്യേനെ ദുർബലമെന്ന കരുതാവുന്ന ലഖ്‌നൗവിന്റെ സ്‌കോറിനു മുന്നിൽ പഞ്ചാബ് മുട്ട് മടക്കുകയായിരുന്നു.
സ്‌കോർ
ലഖ്‌നൗ – 153-8
പഞ്ചാബ് – 133-8
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഡിക്കോക്കിന്റെയും (46), ഹൂഡയുടെയും (34) രക്ഷാപ്രവർത്തനത്തിലാണ് മാന്യമായ സ്‌കോർപടുത്തുയർത്തിയത്. ടി 20 സ്‌പെഷ്യലിസ്റ്റുകൾ നിറഞ്ഞ പഞ്ചാബ് പക്ഷേ ആദ്യം മുതൽ തന്നെ പതറിപ്പോകുകയായിരുന്നു. ശിഖർധവാൻ പതിവ് ഫോം തുടരാതെ വന്നതോടെ മായങ്കും (25), ബ്രയ്‌സ്‌റ്റോയും (32) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ രക്ഷിക്കാൻ സാധിച്ചില്ല.